Phone :OPPO A5 2020
Camera: Lumio cam App
Location : Kattappana.Vellayamkudi
കൊങ്ങിണി
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉണ്ട്. ഇവ ഇന്ത്യയില്‍ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു.
രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്.
മലയാളത്തില്‍ത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മല്‍പ്പൂവ്, തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
0 comments:
Post a Comment